മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടി, എറിക്സൺ ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയില്ല

Newsroom

Picsart 23 01 31 17 52 05 304

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനും ആരാധകർക്കും വലിയ ആശങ്ക നൽകുന്ന വാർത്തയാണ് വരുന്നത്. അവരുടെ മധ്യനിര താരം ക്രിസ്റ്റ്യൻ എറിക്സൺ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. പരിക്ക് സാരമുള്ളതാണ് എന്നും മെയ് മാസം എങ്കിലും ആകും എറിക്സൺ പരിക്ക് മാറി എത്താനെന്നും ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. സീസൺ അവസാനം എറിക്സൺ തിരികെയെത്തും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷ പ്രകടിപ്പിച്ചു എങ്കിലും അതിനു സാധ്യതകൾ വളരെ ചെറുതാണ്.

മാഞ്ചസ്റ്റർ 23 01 31 17 52 15 399

റീഡിംഗിന് എതിരായ എഫ് എ കപ്പ് മത്സരത്തിന് ഇടയിൽ ഒരു ടാക്കിളിന് ഇടയിൽ ആയിരുന്നു എറിസ്കണ് പരിക്കേറ്റത്. താരത്തിന് ആങ്കിൾ ഇഞ്ച്വറിയാണ്. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ ലീഗ് കപ്പ് സെമി ഫൈനൽ മുതൽ പ്രധാന മത്സരങ്ങളിൽ ഒന്നും എറിക്സൺ യുണൈറ്റഡിന് ഒപ്പം ഉണ്ടാകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ പ്രധാനിയാണ് എറിക്സൺ. കസെമിറോ എറിക്സൺ കൂട്ടുകെട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മികച്ച പ്രകടനം നടത്തിയത്‌. എറിക്സന്റെ അഭാവത്തിൽ ഫ്രെഡോ മക്റ്റോമനിയോ ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ പോകുന്ന ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മധ്യനിര താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുമോ എന്നും കണ്ടറിയണം.