കാനഡയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ നേടി അൽഫോൺസോ ഡേവിസ്

Alphonsodavies

കാനഡയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ നേടി അൽഫോൺസോ ഡേവിസ്. ചരിത്രത്തിൽ ഇത് രണ്ടാം തവണ ലോകകപ്പ് കളിക്കുന്ന കാനഡ അവരുടെ അഞ്ചാം മത്സരത്തിൽ ആണ് പന്ത് വലയിൽ എത്തിച്ചത്. 1986 ലെ ആദ്യ ലോകകപ്പിൽ ഒരു ഗോൾ പോലും നേടാൻ ആവാതെ അവർ പുറത്ത് പോയിരുന്നു.

ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ബെൽജിയത്തെ വിറപ്പിക്കാൻ ആയ കാനഡക്ക് ആയി പക്ഷെ ഡേവിസ് പെനാൽട്ടി പാഴാക്കുന്നതും കണ്ടു. അതിനു പരിഹാരം ആയി ക്രൊയേഷ്യക്ക് എതിരെ മത്സരം തുടങ്ങി 68 മത്തെ സെക്കന്റിൽ തന്നെ ഡേവിസ് ഗോൾ നേടി. എന്നാൽ തിരിച്ചു വന്ന ക്രൊയേഷ്യ 4-1 നു കാനഡയെ തോൽപ്പിച്ചതോടെ അവരുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു.