പന്ത്രണ്ടാമത് എ.പി ഹംസക്കോയ മെമ്മോറിയൽ ഫുട്‌ബോൾ കിരീടം ഉയർത്തി പി.ആർ.സി

Prc

ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിൽ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് അവരുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പന്ത്രണ്ടാമത് എ.പി ഹംസക്കോയ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ കിരീടം ഉയർത്തി പോലീസ് റിക്രിയേഷൻ ക്ലബ്. ഫൈനലിൽ സെക്കീസ് ഉണ്ട വാരിയേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ തോൽപ്പിച്ചത്. വാശിയേറിയ മത്സരത്തിൽ ആദ്യ പകുതിയിൽ നസീഫ് നേടിയ ഗോളിന് ആണ് പി.ആർ.സി ജയം കണ്ടത്.

Prc2രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ നിരവധി അവസരങ്ങൾ വാരിയേഴ്സിന് ലഭിച്ചു എങ്കിലും കോട്ട പോലെ ഉറച്ചു നിന്ന പി.ആർ.സി പ്രതിരോധം ജയം കൈവിട്ടില്ല. രണ്ടു ഗോൾ ലൈൻ രക്ഷപ്പെടുത്തലുകൾ അടക്കം നടത്തി ടീമിനെ ജയിപ്പിച്ച പി.ആർ.സി പ്രതിരോധതാരം സാഹിൽ ആണ് കളിയിലെ താരം. സാഹിൽ തന്നെ ആയിരുന്നു ടൂർണമെന്റിലെ മികച്ച താരവും. വിജയികൾക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും ലഭിച്ചപ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 70,000 രൂപയാണ് സമ്മാനമായി ലഭിച്ചത്.