പ്രീമിയർ ലീഗ് അടക്കം എല്ലാ ഫുട്‌ബോൾ മത്സരങ്ങളും ഏപ്രിൽ 3 വരെ ഇംഗ്ലണ്ടിൽ മാറ്റി വച്ചു

Wasim Akram

താരങ്ങൾക്കും ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ടിലെ എല്ലാ ഫുട്‌ബോൾ മത്സരങ്ങളും താൽക്കാലികമായി നിർത്തി വക്കാൻ ഫുട്‌ബോൾ അസോസിയേഷൻ തീരുമാനം. പ്രീമിയർ ലീഗ്, ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് 2 വനിതകളുടെ സൂപ്പർ ലീഗ്, വനിതകളുടെ ചാമ്പ്യൻഷിപ്പ് തുടങ്ങിയ എല്ലാ മത്സരങ്ങളും നിർത്താൻ എഫ്.എ തീരുമാനം എടുത്തു.

ഇതോടെ ഇംഗ്ലണ്ടിലെ ഏതാണ്ട് എല്ലാ വലിയ ഫുട്‌ബോൾ ടൂർണമെന്റുകളും ഇതോടെ നിർത്തി വക്കപ്പെടും. നേരത്തെ ഇറ്റാലിയൻ സീരി എ, സ്പാനിഷ് ലാ ലീഗ, അമേരിക്കയിലെ എല്ലാ കായികമത്സരങ്ങളും കൊറോണ ഭീതിയിൽ നിർത്തി വച്ചിരുന്നു. ഏപ്രിൽ 3 നു മത്സരങ്ങൾ വീണ്ടും തുടങ്ങാൻ ആവും എന്നാണ് അധികൃതരുടെ പ്രതീക്ഷ.