ആകാശ് മിശ്ര വിദേശ ക്ലബിലേക്ക് പോകില്ല

Newsroom

Img 20220814 124518
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ് എഫ്സിയുടെ പ്രതിരോധ താരം ആകാശ് മിശ്രയെ ജപ്പാനീസ് ക്ലബ് സ്വന്തമാക്കില്ല. ആകാശ് മിശ്രയെ സ്വന്തമാക്കാൻ രംഗത്ത് ജപ്പാനിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ മഷിഡ സെൽവിയ എഫ്സിയായിരുന്നു ആകാശിന് വേണ്ടി രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈ സീസണിൽ ആകാശ് ഹൈദരബാദ് വിടില്ല എന്ന് ഉറപ്പായി. ഭാവിയിൽ അദ്ദേഹം വിദേശ ക്ലബിലേക്ക് പോകാൻ ഉള്ള ശ്രമം തുടരും.

ജാപ്പനീസ് ക്ലബ്ബിന്റെ പരിശീലകൻ മുൻ പൂനെ സിറ്റി രാങ്കോ പോപൊവിചാണ്. അദ്ദേഹമായിരുന്നു ഇന്ത്യൻ യുവ താരത്തെ വിദേശത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നത്. ഹൈദരബാദിൽ ഇപ്പോൾ ആകാശിന് മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ട്. താരം ക്ലബിൽ തന്നെ തുടരും.

20220814 120644
രണ്ടു വർഷം മുമ്പാണ് ആകാശ് മിശ്ര ഹൈദരാബാദ് എഫ് സിയിൽ എത്തിയത്. ഹൈദരബാദിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് യുവ ഫുൾബാക്ക് ആയ ആകാശ് മിശ്ര. 2020ൽ ആരോസിൽ നിന്നായിരുന്നു ആകാശ് മിശ്ര ഹൈദരബാദിൽ എത്തിയത്. 20കാരനായ ആകാശ് മിശ്ര രണ്ടു സീസണുകളിലായി 43 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു.

കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ആകാശ് മിശ്രം 2 ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റും നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഡിഫൻസിലും സ്ഥിര സാന്നിദ്ധ്യമായി ആകാശ് മിശ്ര മാറി. 20കാരനായ താരം ഉത്തർപ്രദേശ് സ്വദേശിയാണ്. മുമ്പ് മൂന്ന് വർഷത്താളം ജർമ്മനിയിൽ പരിശീലനം നടത്തിയിട്ടുണ്ട് ആകാശ്. ഫുൾബാക്ക് ആയ താരം അറ്റാക്കിലും ഡിഫൻസിലും ഒരുപോലെ മികവ് കാണിക്കുന്നുണ്ട്‌.

ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം മുമ്പ് സാഫ് കിരീടം നേടിയിട്ടുണ്ട്.

Story Highlight: Akash Mishra is staying with Hyderabad FC.