അയാക്‌സ് പ്രതിരോധ താരം ടൊറിനോയിലേക്ക് | Transfer News

Nihal Basheer

20220814 135100
Download the Fanport app now!
Appstore Badge
Google Play Badge 1

അയാകസിന്റെ യുവ പ്രതിരോധ താരം പെർ ഷുഷിനെ ടോറിനോ ടീമിലേക്ക് എത്തിക്കും. ഒമ്പതര മില്യൺ യൂറോയുടെ കൈമാറ്റ തുകക്ക് ഒപ്പം മൂന്നര മില്യൺ യൂറോയുടെ ആഡ് ഓണുകളും ഡീലിൽ ചേർത്തിട്ടുണ്ട്. ഭാവിയിൽ താരത്തെ കൈമാറുമ്പോൾ ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം നേടാനും അയാക്സിന് സാധിക്കും. ടോറിനോയുമായി ഷൂഷ് നേരത്തെ വ്യക്തിപരമായ കരാറിൽ ധാരണയിൽ എത്തിയിരുന്നു.

ടീമിലെ പ്രമുഖ താരമായിരുന്ന ബ്രെമറിനെ യുവന്റസ് സ്വന്തമാക്കിയ ശേഷം പ്രതിരോധ നിരയിലേക്ക് പുതിയ താരങ്ങളെ തേടുകയായിരുന്നു ടോറിനോ. ഇരുപത്തിരണ്ടുകാരനായ ഡച്ച് താരം 2018 മുതൽ അയക്‌സ് ടീമിന്റെ ഭാഗമാണ്. നാല് സീസണുകളിലായി തൊണ്ണൂറോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. അവസാന രണ്ടു സീസണിൽ ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ സാധിച്ചു. അഞ്ച് വർഷത്തെ കരാറിൽ ആവും ഡച്ച് താരത്തെ ടോറിനോ ടീമിൽ എത്തിക്കുക. അന്തർദേശീയ തലത്തിൽ ഡച്ച് യൂത്ത് ടീമുകൾക് വേണ്ടി കളിച്ചിട്ടുള്ള താരം സീനിയർ തലത്തിൽ രാജ്യത്തിന്റെ കുപ്പായം അണിഞ്ഞിട്ടില്ല. ബ്രെമർ, ബെലോട്ടി തുടങ്ങി സുപ്രധാന താരങ്ങളെ നഷ്ടമായ ഇറ്റാലിയൻ ടീം പകരക്കാരെ എത്തിച്ച് ടീമിന്റെ ശക്തി ചോരാതെ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്.

Story Highlight: Torino will pay €9.5m guaranteed fee for Perr Schuurs, plus add-ons around €3.5m. Ajax will also keep 10% of future sale as sell-on clause will be included in the deal. Transfer News