അഡ്രിയാൻ ലൂണ ഈ ആഴ്ച കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ക്യാമ്പിൽ ചേരും

Newsroom

Picsart 24 07 07 23 38 28 418
Download the Fanport app now!
Appstore Badge
Google Play Badge 1

അഡ്രിയാൻ ലൂണ അടുത്ത ആഴ്ചയോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരും. കേരള ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ തായ്ലാന്റിൽ പ്രീസീസൺ പരിശീലനത്തിലാണ്. ക്യാപ്റ്റൻ ലൂണ മാത്രമാണ് ടീമിനൊപ്പം ചേരാൻ ബാക്കിയുള്ള വിദേശ താരം. ബ്ലാസ്റ്റേഴ്സ് ലൂണയ്ക്ക് ഒരാഴ്ച അധികം വിശ്രമം നൽകിയിരുന്നു. ലൂണ ഈ വരുന്ന ആഴ്ച ടീമിനൊപ്പം ചേരും എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

അഡ്രിയാൻ ലൂണ 24 07 07 23 38 57 733

മറ്റു വിദേശ താരങ്ങൾ ആയ നോഹ സദോയി, പെപ്ര, മിലോസ്, സൊട്ടാരിയോ എന്നിവർ ഇതിനകം ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അടുത്ത സീസണിൽ പെപ്രയും സൊട്ടാരിയോയും ഉണ്ടാകുമോ എന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇരുവരുടെയും പ്രീസീസണിലെ പ്രകടനം വിലയിരുത്തിയ ശേഷം പരിശീലകൻ മിക്കേൽ സ്റ്റാറെ ഇരുവരുടെയും കാര്യത്തിൽ തീരുമാനം എടുക്കും.