മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിംഗ് പൂർത്തിയാകുന്നു

Newsroom

Picsart 24 07 08 09 23 35 598
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് ഉടൻ പൂർത്തിയാകും. ഡച്ച് യുവതാരമായ ജോഷ്വ സിർക്‌സിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സിർക്സിക്കായുള്ള ട്രാൻസ്ഫർ തുക മാഞ്ചസ്റ്റർ യുണൈറ്റഡും ബൊളോനയും തമ്മിൽ ചർച്ച ചെയ്യുകയാണ്. 40 മില്യൺ ആണ് സിർക്സിയുടെ റിലീസ് ക്ലോസ്. അത് നൽകണോ അതോ അതിനേക്കാൽ കുറഞ്ഞ തുകയിൽ ധാരണയിൽ എത്താൻ ആകുമോ എന്നാണ് യുണൈറ്റഡ് ഇപ്പോൾ നോക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 07 07 01 38 48 926

ഇപ്പോഴത്തെ യുണൈറ്റഡിന്റെ സ്ട്രൈക്കർ ആയ റാസ്മസ് ഹൊയ്ലുണ്ടിന് പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്ട്രൈക്കറെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ബൊലോഗ്നയുടെ താരമാണ് സിർക്സി.

ബൊലോഗ്‌നയെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സിർക്സി. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ താരം നേടിയിരുന്നു. മുമ്പ് പാർമ, ആന്റർലെച്, ബയേൺ മ്യൂണിക്ക് എന്നി ക്ലബുകൾക്ക് ആയും സിർക്സി കളിച്ചിട്ടുണ്ട്.