ഇന്ത്യന്‍ താരങ്ങള്‍ മറ്റു ലീഗുകളിൽ കളിക്കുന്നത് ഐപിഎലിന്റെ മൂല്യം കുറയ്ക്കില്ല – ആഡം ഗിൽക്രിസ്റ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ താരങ്ങളെ മറ്റു വിദേശ ടി20 ലീഗുകളിൽ കളിക്കുവാന്‍ അനുവദിക്കാത്തതിന് കാരണം െഎന്താണെന്ന് തിരക്കി മുന്‍ ഓസ്ട്രേലിയന്‍ താരം ആഡം ഗിൽക്രിസ്റ്റ്. ഐപിഎലിന്റെ മൂല്യം ഇന്ത്യന്‍ താരങ്ങള്‍ വേറെ ലീഗുകളിൽ കളിക്കുമ്പോള്‍ കുറയില്ലെന്നും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും കളിച്ചാൽ അത് ഐപിഎലിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നും താരം സൂചിപ്പിച്ചു.

ഐപിഎലിന് വേറെ രണ്ടാമതൊരു ജാലകം നൽകുവാന്‍ തീരുമാനം വന്നാൽ അത് അന്താരാഷ്ട്ര ക്രിക്കറ്റിനെ ബാധിക്കുമെന്നം മറ്റു രാജ്യങ്ങളുടെ പ്രാദേശിക ലീഗുകള ഇത് വല്ലാതെ ബാധിക്കുമെന്നും ഗിൽക്രിസ്റ്റ് വ്യക്തമാക്കി.

ബിസിസിഐ ഇന്ത്യയുടെ സജീവ താരങ്ങളെ മറ്റു ലീഗുകളിൽ കളിക്കാനനുവദിക്കില്ലെന്ന തീരുമാനം ആണ് കാലങ്ങളായി എടുത്തുകൊണ്ടിരിക്കുന്നത്. ഐപിഎലിലേക്ക് എല്ലാ താരങ്ങളും വരുമ്പോള്‍ എന്ത് കൊണ്ട് മറ്റു ലീഗുകളിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ വരുന്നില്ലെന്നും ഗിൽക്രിസ്റ്റ് ചോദ്യമുയര്‍ത്തി.