ആവേശപ്പോരില്‍ മൂന്ന് റണ്‍സ് വിജയം നേടി ആക്സിയന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങളില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആവേശകരമായ വിജയം നേടി ആക്സിയന്‍സ്. എപിക്ക ടൈറ്റന്‍സിനെതിരെയാണ് ആക്സിയന്‍സ് മൂന്ന് റണ്‍സിന്റെ അവിസ്മരണീയ വിജയം കൈവരിച്ചത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ ഓവര്‍ എറിഞ്ഞ് വിആര്‍ രാഹുലിന് തുടക്കം പാളുകയായിരുന്നു. തുടര്‍ച്ചയായി നോബോളുകള്‍ എറിഞ്ഞപ്പോള്‍ എപിക്ക ടൈറ്റന്‍സിന്റെ ലക്ഷ്യം 4 ബോളില്‍ അഞ്ചായി മാറി. എന്നാല്‍ രാഹുല്‍ അടുത്ത നാല് പന്തില്‍ നിന്ന് വെറും ഒരു റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ആക്സിയന്‍സ് 3 റണ്‍സിന്റെ വിജയം നേടി.

ആദ്യം ബാറ്റ് ചെയ്ത ആക്സിയന്‍സ് വേണ്ടി ശ്രീനി 18 പന്തില്‍ 34 റണ്‍സും അഖില്‍ ബാബു 7 പന്തില്‍ നിന്ന് 16 റണ്‍സും നേടി തിളങ്ങിയപ്പോള്‍ ടീം 4 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് എട്ടോവറില്‍ നേടിയത്. രാജീവ് നായര്‍ 18 പന്തില്‍ നിന്ന് 10 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു. എപിക്ക ടൈറ്റന്‍സിന് വേണ്ടി രാജീവ് മൂന്ന് വിക്കറ്റ് നേടി.

എപിക്കയ്ക്കായി എ രാജീവ് 14 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുവാന്‍ താരത്തിനായില്ല. കെ രാജീവ്(13), എം നാരായണന്‍(12) , സൂരജ്(13) എന്നിവര്‍ അതിവേഗത്തില്‍ സ്കോര്‍ ചലിപ്പിച്ചുവെങ്കിലും പെട്ടെന്ന് തന്നെ പുറത്താകുകയായിരുന്നു. ആക്സിയന്‍സ് വേണ്ടി 4 വിക്കറ്റ് നേടിയ അഖില്‍ ബാബുവിന്റെ ബൗളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വിഗ്നേഷ് നായര്‍ രണ്ട് വിക്കറ്റ് നേടി. 8 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സേ ടൈറ്റന്‍സിന് നേടാനായുള്ളു.