“വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല”- ഛേത്രി

ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് താൻ ഇതുവരെ ചിന്തിച്ചിട്ടില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്ത്യക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളടിക്കുകയും ചെയ്ത താരമാണ് ഛേത്രി. എന്നാൽ താൻ വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് ഛേത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടി 112 മത്സരങ്ങൾ തനിക്ക് കളിക്കാനായി. അത് ഒരു അഭിമാനകരമായ കാര്യമായി താൻ കണക്കാക്കുന്നു. ഛേത്രി പറഞ്ഞു.

ഇനിയും താൻ 100 മത്സരങ്ങൾ ടീമിനായി കളിക്കുമെന്ന് താൻ കരുതുന്നില്ല. പക്ഷെ ഇനി എത്ര മത്സരങ്ങൾ കളിക്കും എന്ന് തനിക്ക് പറയാനാവില്ല. തന്റെ ശരീരം പറയുന്നത് വരെ കളി തുടരും എന്നും ബെംഗളൂരു എഫ് സി താരം കൂടിയായ ഛേത്രി പറഞ്ഞു.