ഇന്ത്യയുടെ ഏഷ്യ കപ്പ് സ്ക്വാഡിലേക്ക് മൂന്ന് പേസര്‍മാരെ മാത്രമാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തിയിട്ടുണ്ട്.
അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ മാത്രമാണ് ഇന്ത്യ പേസര്‍മാരായി ഉള്‍പ്പെടുത്തിയത്. ഹര്‍ഷൽ പട്ടേൽ പരിക്ക് കാരണം പരിഗണിക്കപ്പെടാതിരുന്നപ്പോള്‍ കരുതലെന്ന നിലയിലാണ് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകുവാന് സെലക്ടര്‍മാര്‍ തീരുമാനിച്ചത്.
അതേ സമയം മുഹമ്മദ് ഷമിയെക്കൂടി ഉള്‍പ്പെടുത്തി ഇന്ത്യ നാല് പേസര്‍മാരെ പരിഗണിക്കണമായിരുന്നുവെന്നാണ് ആകാശ് ചോപ്ര വ്യക്തമാക്കിയത്. സെപ്റ്റംബര്‍ മാസത്തിലെ ദുബായ് പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നും പിച്ചിൽ പൊതുവേ നിറയെ പുല്ലുണ്ടാകാറുണ്ടെന്നും ടൂര്‍ണ്ണമെന്റിൽ പിച്ചിൽ വലിയ മാറ്റമുണ്ടാകാറില്ലെന്നും ഐപിഎൽ സമയത്ത് ഏവരും കണ്ടതാണ്, എന്നിട്ടും നാല് പേസര്‍മാരെ ഉള്‍പ്പെടുത്താതിരുന്നത് എന്ത് കൊണ്ടെന്നും ചോപ്ര ചോദിച്ചു.