ഇന്ത്യയുടേത് പോലൊരു ടീമിനെ സമനിലയില്‍ തളയ്ക്കാനായാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ജയിച്ചുവെന്ന്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ സമനില സ്വന്തമാക്കുവാനായത് വിജയത്തിനു തുല്യമെന്ന് അവകാശപ്പെട്ട് അഫ്ഗാന്‍ നായകന്‍. ഇന്ത്യയെ പോലൊരു ടീമിനെതിരെ സമനില നേടാനായതിനു അര്‍ത്ഥം മത്സരം ഞങ്ങള്‍ ജയിച്ചുവെന്നതാണെന്ന് അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അഫ്ഗാന്‍ അഭിപ്രായപ്പെട്ടു. 252 റണ്‍സെന്ന അഫ്ഗാന്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇന്ത്യ ഒരു ഘട്ടത്തില്‍ കുതിയ്ക്കുകയായിരുന്നുവെങ്കില്‍ പിന്നീട് മത്സരത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞ് തിരികെ എത്തുകയായിരുന്നു.

രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഇന്ത്യ സമനിലയില്‍ തൃപ്തരാകുന്നത്. ടീമിനെ വിജയത്തിനരികെ വരെ എത്തിച്ചുവെങ്കിലും ജയം സ്വന്തമാക്കുവാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല.