യൂറോപ്യൻ വമ്പൻ ലീഗുകളിൽ 10 ൽ അധികം ഗോളുകൾ നേടുന്ന നാലു താരങ്ങൾ ഉള്ള ഏക ടീമായി ആഴ്‌സണൽ

Wasim Akram

Picsart 23 05 03 04 10 51 177
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പിലെ 5 വമ്പൻ ലീഗുകളിൽ 10 ൽ അധികം ഗോളുകൾ നേടിയ നാലു താരങ്ങൾ ഉള്ള ഏക ടീം ആയി ആഴ്‌സണൽ. നിലവിൽ 15 ഗോളുകൾ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയപ്പോൾ മാർട്ടിൻ ഒഡഗാർഡ് 14 ഗോളുകളും ബുകയോ സാക 13 ഗോളുകളും ഗബ്രിയേൽ ജീസുസ് 10 ഗോളുകളും സീസണിൽ ഇത് വരെ ലീഗിൽ മാത്രമായി നേടിയിട്ടുണ്ട്.

ആഴ്‌സണൽ

14 ഗോളുകൾ നേടുന്ന ഒഡഗാർഡ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന സെൻട്രൽ മധ്യനിരതാരം കൂടിയാണ്. മധ്യനിരയിൽ നിന്നു സാക്ഷാൽ സെസ്ക് ഫാബ്രിഗാസിന് ശേഷം 14 ഗോളുകൾ ഗോളുകൾ നേടുന്ന ആദ്യ ആഴ്‌സണൽ താരം കൂടിയാണ് ഒഡഗാർഡ്. സീസണിൽ 11 അസിസ്റ്റുകൾ കൂടി സാകക്ക് ഉള്ളപ്പോൾ ഒഡഗാർഡിന് 7 അസിസ്റ്റുകളും ജീസുസിനും മാർട്ടിനെല്ലിക്കും 5 വീതം അസിസ്റ്റുകളും ഉണ്ട്.