മൂന്ന് മലയാളികളുമായി ഇന്റർ കോണ്ടിനെന്റൽ കപ്പിനായുള്ള ഇന്ത്യൻ ടീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള 25 അംഗ ടീം പരിശീലകൻ സ്റ്റിമാച് പ്രഖ്യാപിച്ചു. 35 അംഗ സാധ്യത ടീമിൽ ഉണ്ടായിരുന്നവരിൽ നിന്ന് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 25 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. സാധ്യതാ ടീമിൽ ഉണ്ടായിരുന്നവരിൽ നിന്ന് ആശിഖ് കുരുണിയനാണ് പുറത്തായത്. പരിക്ക് കാരണമാണ് ആശിഖ് പുറത്തായത്.

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് അനസ് എടത്തൊടിക, കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ്, സ്ട്രൈക്കർ ജോബി ജസ്റ്റിൻ എന്നിവരാണ് മലയാളികളായി ടീമിൽ ഉള്ളത്. ഈ ടീമിൽ നിന്ന് 2 പേരു കൂടെ പുറത്തായി അവസാന 23 അംഗ ടീമാകും ടൂർണമെന്റിൽ പങ്കെടുക്കുക.

അഹമ്മദാബാദിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാൻ, സിറിയ, ഡി പി ആർ കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. ജൂലൈ 7ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ 18വരെ നീണ്ടു നിൽക്കും.

The list of 25 stay as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.

DEFENDERS: Pritam Kotal, Rahul Bheke, Sandesh Jhingan, Adil Khan, Anas Edathodika, Narender Gahlot, Subhasish Bose, Jerry Lalrinzuala.

MIDFIELDERS: Udanta Singh, Brandon Fernandes, Anirudh Thapa, Pronay Halder, Rowllin Borges, Vinit Rai, Sahal Abdul, Amarjit Singh, Lallianzuala Chhangte, Mandar Rao Desai.

FORWARDS: Jobby Justin, Sunil Chhetri, Farukh Choudhary, Manvir Singh.