സ്പിൻ കരുത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക പരുങ്ങലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക പരുങ്ങലിൽ. 3 വിക്കറ്റിന് 39 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ ദിവസം അവസാനിച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്സ് ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 592 റൺസ് എന്ന സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ഇരുപത് ഓവർ എറിയാൻ അവസരം ലഭിച്ച ഇന്ത്യ സ്പിന്നാക്രമണത്തിലൂടെ ആണ് ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകളും പിഴുതത്.

അശ്വിൻ 9 റൺസിന് 2 വിക്കറ്റും, ജഡേജ 21 റൺസിന് ഒരു വിക്കറ്റും എടുത്തു. 5 റൺസ് എടുത്ത മാർക്രം, 4 റൺസ് എടുത്ത ഡി ബ്രുയിൻ, റൺസ് ഒന്നും എടുക്കാതെ പെഡിറ്റ് എന്നിവരാണ് പുറത്തായത്. 27 റൺസുമായി എൽഗർ ക്രീസിലുണ്ട്. നേരത്തെ ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിന്റെയും സെഞ്ച്വറി നേടിയ രോഹിത്തിന്റെയും മികവിലായിരുന്നു ഇന്ത്യയുടെ കൂറ്റൻ സ്കോറിൽ എത്തിയത്.

215 റൺസ് എടുത്താണ് മായങ്ക് തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചത്. 371 പന്തിൽ 23 ഫോറും ആറു സിക്സും അടങ്ങിയതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. 176 റൺസ് എടുത്ത രോഹിത് ശർമ്മ മായങ്കിനൊപ്പം ഇന്ത്യൻ നിരയിൽ മിന്നി. 6 റൺസ് എടുത്ത പൂജാര, 20 റൺസ് എടുത്ത കോഹ്ലി, 15 റൺസ് എടുത്ത രഹാനെ, 10 റൺസ് എടുത്ത വിഹാരി, 21 റൺസ് എടുത്ത സാഹ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 30 റൺസുമായി ജഡേജയും 1 റൺസുമായി അശ്വിനും ക്രീസിൽ ഉള്ളപ്പോൾ ആയിരുന്നു ഡിക്ലയർ പ്രഖ്യാപനം വന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജ് 3 വിക്കറ്റ് എടുത്തു. ഫിലാന്തർ, പെഡിറ്റ്, മുത്തുസാമി, എൽഗർ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.