2025 മുതൽ ക്ലബ് ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വെള്ളിയാഴ്ച പറഞ്ഞു. ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള ലോകകപ്പ് പോലെ നാല് വർഷത്തിലൊരിക്കൽ 32 ടീമുകൾ പങ്കെടുക്കുന്ന ഒരു ക്ലബ് ലോകകപ്പ് നടക്കും എന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പതിപ്പ് 2025 വേനൽക്കാലത്ത് നടക്കും എന്നും ഇൻഫന്റീനോ പറഞ്ഞു. കോൺഫെഡറേഷൻ കപ്പിന്റെ സ്ലോട്ടിൽ ആയിരിക്കും 2025ൽ ഈ ഇവന്റ് നടക്കുക എന്നും ഇൻഫാന്റിനോ പറഞ്ഞു.
നിലവിലെ ക്ലബ് ലോകകപ്പിൽ ആകെ 10 ദിവസമാണ് കളി നടക്കുന്നത്. അത് ഇനി 30 ദിവസമാകും. ഇപ്പോ ഉള്ള ഫോർമാറ്റിൽ ഏഴ് ടീമുകൾ ഉൾപ്പെടുന്നത് എങ്കിൽ അത് 32ഉം ആകും. വടക്കേ അമേരിക്ക, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, ലാറ്റിനമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് എല്ലാം ക്ലബുകൾ ഈ ലോകകപ്പിൽ അണിനിരക്കും.