മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് അത്ര നല്ല രീതിയിൽ അല്ല പോകുന്നത്. സീസൺ പകുതി ആകുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് 4 പ്രതീക്ഷ പോലും മങ്ങിയ രീതിയിൽ ഇരിക്കുകയാണ്. മാത്രമല്ല റൊണാൾഡോയും ഗോളടിയുടെ കാര്യത്തിൽ ഏറെ പിറകിൽ പോയി. 2022 ആയ ശേഷം റൊണാൾഡോ ഒരു ഗോളോ ഒരു അസിസ്റ്റോ നേടിയിട്ടില്ല.
പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങളും അല്ലാതെ ഒരു മത്സരവും റൊണാൾഡോ 2022ൽ കളിച്ചു. റൊണാൾഡോ ഇത്രയും മത്സരങ്ങളിൽ ഒരു ഗോളും നേടിയില്ല. കിട്ടിയ ഒരു പെനാൾട്ടി ആണെങ്കിൽ ലക്ഷ്യത്തിൽ എത്തിച്ചുമില്ല. റൊണാൾഡോക്ക് എതിരെ ആരാധകരും തിരിഞ്ഞു തുടങ്ങി. റൊണാൾഡോയുടെ സാന്നിദ്ധ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാന താരം ബ്രൂണോയുടെ പ്രകടനം മോശമാക്കുന്നു എന്നും വിമർശനം ഉണ്ട്. റൊണാൾഡോ ആയത് കൊണ്ട് തന്നെ താരത്തെ സബ് ചെയ്യാനും ബെഞ്ചിൽ ഇരുത്താനും ഒന്നും ആകുന്നുമില്ല. റൊണാൾഡോയെ ഒരിക്കൽ സബ് ചെയ്തപ്പോൾ റൊണാൾഡോ റാങ്നിക്കിനോറ്റ് രോഷാകുലനായിരുന്നു.