15 മത്തെ വയസ്സിൽ അരങ്ങേറ്റം! ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണൽ യുവതാരം

Wasim Akram

ഇംഗ്ലീഷ് ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ആഴ്‌സണൽ യുവതാരം ഈഥൻ ന്വാനെരി. ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വെറും 15 വയസ്സും 181 ദിവസവും പ്രായമുള്ള ഈഥൻ മാറി. 58 വർഷത്തെ റെക്കോർഡ് ആണ് താരം തിരുത്തിയത്. ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പകരക്കാരനായി ആണ് താരം കളത്തിൽ ഇറങ്ങിയത്.

ആഴ്‌സണൽ

ഇന്ന് ബ്രന്റ്ഫോർഡിനു എതിരായ ആഴ്‌സണൽ ജയത്തിന്റെ അവസാന നിമിഷങ്ങളിൽ കളത്തിൽ ഇറങ്ങിയ താരം പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡും സ്വന്തമാക്കി. ലിവർപൂൾ താരം ഹാർവി എലിയറ്റിന്റെ റെക്കോർഡ് ആണ് പഴയ കഥ ആയത്. പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ 15 കാരൻ കൂടിയാണ് ഈഥൻ. ആഴ്‌സണൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ ഈഥൻ സെസ്ക് ഫാബ്രിഗാസിന്റെ റെക്കോർഡ് പഴയ കഥയാക്കി.