“10 ഗോളുകൾ വഴങ്ങി എന്നത് ആശങ്ക നൽകുന്നു” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 22 11 04 20 33 53 036
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ നാലു മത്സരങ്ങൾക്ക് ഇടയിൽ 10 ഗോളുകൾ വഴങ്ങി എന്നത് ആശങ്ക നൽകുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറയുന്നു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഇവാൻ. ഇത്രയും ഗോൾ വഴങ്ങി എന്നത് പ്രശ്നമാണ് എന്നാൽ പല ഗോളുകളും ടീം പിറകിൽ ആയത് കൊണ്ട് ടീം പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞതു കൊണ്ട് സംഭവിച്ചതാണ് എന്ന് ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 22 11 04 20 33 19 506

രണ്ട് ഗോളുകൾക്ക് ഒക്കെ ടീം പിറകിൽ ആകുമ്പോൾ ഡിഫൻസ് മറന്ന് റിസ്ക് എടുക്കേണ്ടി വരും എന്നും അപ്പോൾ ആണ് പല ഗോളുകൾ വഴങ്ങിയത് എന്നും ഇവാൻ പറഞ്ഞു. ഡിഫൻസിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. സെറ്റ് പീസുകൾ ഡിഫൻഡ് ചെയ്യുന്ന കാര്യത്തിൽ ഏറെ കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ടീം ഒരുമിച്ച ഡിഫൻഡ് ചെയ്യേണ്ടതുണ്ട് എന്നും ഇവാൻ ഓർമ്മിപ്പിച്ചു. ടീം കഠിന പ്രയത്നം ചെയ്യണം എന്നും ഇവാൻ പറഞ്ഞു.