സിംബാബ്‍വേയ്ക്ക് തകര്‍ച്ച, നാല് വിക്കറ്റ് നഷ്ടം

Pakistan
- Advertisement -

പാക്കിസ്ഥാന്‍ തങ്ങളുടെ ഇന്നിംഗ്സ് 510/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ടീം 52/4 എന്ന നിലയില്‍ ആണ്. 28 റണ്‍സുമായി റെഗിസ് ചകാബ്‍വയും ഒരു റണ്‍സ് നേടി ടെണ്ടായി ചിസോരോയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലി, തബിഷ് ഖാന്‍, ഷഹീന്‍ അഫ്രീദി, സാജിദ് ഖാന്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Advertisement