വീണ്ടും ഇന്ത്യൻ ബൗളിംഗിന് മുന്നിൽ സിംബാബ്‌വെ പതറി | Report

സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ആതിഥേയരുടെ ബാറ്റ്സ്മാന്മാർ വലഞ്ഞു. ആദ്യം ബാറ്റിന് ഇറങ്ങിയ സിംബാബ്‌വെക്ക് ആകെ 161 റൺസ് എടുക്കാനെ ആയുള്ളൂ.

42 റൺസ് എടുത്ത സീൻ വില്യംസും 38 റൺസ് എടുത്ത റയാൻ ബേർലും മാത്രമാണ് സിംബാബ്‌വെക്ക് വേണ്ടി തിളങ്ങിയത്. കൈതാനോ (7), ഇന്നസെന്റ് (16), മദെവ്രെ (2), ചകബ്വ (2), റാസ (16) എന്നിവർ നിരാശപ്പെടുത്തി.

സിംബാബ്‌വെ

ഇന്ത്യക്ക് വേണ്ടി ഷർദ്ദുൽ താക്കൂർ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. സിറാജ്, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ, ദീപക് ഹൂഡ, കുൽദീപ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.