ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ സിംബാബ്‌വെക്ക് ഭേദപ്പെട്ട തുടക്കം

Photo: Twitter/@ZimCricketv

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ സിംബാബ്‌വെ 6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എടുത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സിംബാബ്‌വെക്ക് വേണ്ടി സെഞ്ചുറി നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് എർവിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് സിംബാബ്‌വെയെ എത്തിച്ചത്.

107 റൺസ് എടുത്താണ് എർവിൻ പുറത്തായത്. 64 റൺസ് എടുത്ത പ്രിൻസ് മസാവോരെ എർവിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 111റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. 9 റൺസുമായി റെഗിസ്‌ ചകബ്വായും റൺസ് ഒന്നും എടുക്കാതെ ട്രിപ്പാനോയുമാണ് ക്രീസിൽ ഉള്ളത്. ബംഗ്ലാദേശിന് വേണ്ടി നയീം ഹസൻ നാല് വിക്കറ്റും അബു ജെയ്‌ഡ്‌ രണ്ട് വിക്കറ്റും വീഴ്ത്തി.