ലങ്കയ്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കി സിംബാബ്‍വേ, ദസുന്‍ ഷനകയുടെ കന്നി അന്താരാഷ്ട്ര ശതകം വിഫലം

Zimbabwe

ലങ്കയ്ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 302/8 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 280 റൺസ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ ദസുന്‍ ഷനക കന്നി ശതകം നേടിയെങ്കിലും 22 റൺസ് വിജയം സിംബാബ്‍വേ നേടി.

ദസുന്‍ ഷനക 102 റൺസ് നേടിയപ്പോള്‍ കമിന്‍ഡു മെന്‍ഡിസ് 57 റൺസ് നേടിയപ്പോള്‍ ചമിക കരുണാരത്നേ 34 റൺസ് നേടി പുറത്തായി. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും ടെണ്ടായി ചതാരയും മൂന്ന് വീതം വിക്കറ്റ് നേടി.