ആദ്യ ജയം തേടി സിംബാബ്‍വേ, ഫൈനലുറപ്പിക്കാന്‍ ബംഗ്ലാദേശിന് ജയം അനിവാര്യം

ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാനെതിരെയേറ്റ തോല്‍വിയ്ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെ എത്തുവാന്‍ ആതിഥേയരായ ബംഗ്ലാദേശ് ശ്രമിക്കുമ്പോള്‍ ആദ്യ ജയം തേടിയാണ് സിംബാബ്‍വേ എത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ ബൗളിംഗ് തിരഞ്ഞെടുത്തു.

ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ബംഗ്ലാദേശിനായിരുന്നുവെങ്കിലും അന്ന് ടീമിനെ വിറപ്പിച്ചാണ് സിംബാബ്‍വേ കീഴങ്ങിയത്. അഫിഫ് ഹൊസൈന്‍-മൊസ്ദേക്ക് സൈക്കത്ത് കൂട്ടുകെട്ടാണ് അന്ന് കളി മാറ്റി മറിച്ചത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സ്ക്വാഡില്‍ മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് എത്തുന്നത്.

Bangladesh (Playing XI): Najmul Hossain Shanto, Liton Das, Shakib Al Hasan(c), Mushfiqur Rahim(w), Mahmudullah, Mosaddek Hossain, Afif Hossain, Aminul Islam, Mohammad Saifuddin, Shafiul Islam, Mustafizur Rahman

Zimbabwe (Playing XI): Brendan Taylor(w), Hamilton Masakadza(c), Richmond Mutumbami, Sean Williams, Tinotenda Mutombodzi, Ryan Burl, Regis Chakabva, Neville Madziva, Kyle Jarvis, Ainsley Ndlovu, Chris Mpofu