“ബെൻസീമ ഈ ലോകത്തെ ഏറ്റവും അണ്ടർ റേറ്റഡ് താരം”

റയൽ മാഡ്രിഡ് സ്ട്രൈക്കർ ബെൻസീമ കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട് എന്ന് പി എസ് ജിയുടെ പരിശീലകൻ ടുക്കൽ. ബെൻസീമ ലോക ഫുട്ബോളിൽ ഏറ്റവും അണ്ടർ റേറ്റ് ചെയ്യപ്പെട്ട താരങ്ങളിൽ ഒന്നാണ്. ബെൻസീമയുടെ വിലയറിഞ്ഞ് അഭിനന്ദിക്കാൻ ലോക ഫുട്ബോളിനായിട്ടില്ല എന്ന ടുക്കൽ പറയുന്നു. ബെൻസീമ ഉയർന്ന നിലവാരം ഉള്ള കളിക്കാരനാണ്. അദ്ദേഹത്തെ കളത്തിൽ പ്രതിരോധിക്കുക ദുഷ്കരമാണ്. ടുക്കൽ പറഞ്ഞു.

നമ്പർ 9 ആയി മാത്രമല്ല ബെൻസീമ കളിക്കുക. വിങ്ങുകളിൽ അദ്ദേഹത്തിന് മികവുണ്ട്. നന്നായി ക്രോസുകൾ ചെയ്യൻ അറിയാം, നന്നായി ഹെഡ് ചെയ്യാൻ അറിയാം. പി എസ് ജി പരിശീലകൻ പറഞ്ഞു. ബെൻസീമ 25 കൊല്ലമായി റയൽ മാഡ്രിഡിമായി കളിക്കുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നും തമാശയായി ടുക്കൽ പറഞ്ഞു. ലെവന്റെയ്ക്ക് എതിരെ ബെൻസീമ നടത്തിയ പ്രകടനം കണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ റയലിനെ നേരിടാൻ ഇരിക്കുകയാണ് പി എസ് ജി.