മാർക്കസ് ജോസഫ് മൊഹമ്മദൻസിൽ തുടരും

ഐ ലീഗിലെ ഈ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ആയിരുന്ന മാർക്കസ് ജോസഫ് മൊഹമ്മദൻസിൽ കരാർ പുതുക്കി. 2021ൽ ആയിരുന്നു മാർക്കസ് ജോസഫ് മൊഹമ്മദൻസിൽ എത്തിയത്. താരം ഇപ്പോൾ ഒരു വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. ഈ ഐ ലീഗിൽ 15 ഗോളുകൾ നേടാൻ മാർക്കസിനായിരുന്നു.

മുൻ ഗോകുലം കേരള താരമാണ് മാർക്കസ്. ഗോകുലം കേരളയുടെ ഡ്യൂറണ്ട് കിരീടത്തിൽ നിർണായക പങ്കുവഹിക്കാൻ മുമ്പ് മാർക്കസ് ജോസഫിനായിരുന്നു. 2019 ഡ്യൂറണ്ട് കപ്പ് ഫൈനലിൽ മാർക്കസിന്റെ ഇരട്ട ഗോളുകൾ ആയിരുന്നു ഗോകുലം കേരളക്ക് കിരീടം നേടിക്കൊടുത്തത്. ൽ ട്രിനിഡാഡ് ടൊബഗോ ദേശീയ ടീമിന്റെ പ്രധാന സ്ട്രൈക്കറുമാണ് മാർക്കസ്.