പാക്കിസ്ഥാനെതിരെ സിംബാബ്‍വേ ആദ്യം ബാറ്റ് ചെയ്യും

ആദ്യ മത്സരത്തിലെ കനത്ത പരാജയത്തിനു ശേഷം രണ്ടാം മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് ചെയ്യാന്‍ തീരുമാനിച്ച് സിംബാബ്‍വേ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 201 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ലീഡ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവും പാക്കിസ്ഥാനിന്നിറങ്ങുക.

സിംബാബ്‍വേ: ബ്രയാന്‍ ചാരി, ചാമു ചിബാബ, ഹാമിള്‍ട്ടണ്‍ മസകഡ്സ, തരിസായി മുസ്കാന്‍ഡ, പീറ്റര്‍ മൂര്‍, റയാന്‍ മുറേ, ഡൊണാള്‍ഡ് ടിരിപാനോ, ലിയാം നിക്കോളസ് റോച്ചേ, വെല്ലിംഗ്ടണ്‍ മസക‍ഡ്സ, ടെണ്ടായി ചതാര, ബ്ലെസ്സിംഗ് മുസര്‍ബാനി

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, ഷൊയ്ബ് മാലിക്, ആസിഫ് അലി, സര്‍ഫ്രാസ് അഹമ്മദ്, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍, ഹസന്‍ അലി, മുഹമ്മദ് അമീര്‍, ഉസ്മാന്‍ ഖാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial