സ്മിത്തും വാര്‍ണറും ബിഗ് ബാഷില്‍ കളിക്കില്ല

- Advertisement -

വിലക്കപ്പെട്ട താരങ്ങളെ ബിഗ് ബാഷില്‍ കളിക്കുന്നതിനുള്ള സാധ്യത തള്ളിക്കളഞ്ഞ് ബിഗ് ബാഷ് ലീഗ് തലവന്‍ കിം മക്കോണി. 12 മാസം വിലക്കുള്ളതിനാല്‍ ഇരുവര്‍ക്കും ബിഗ് ബാഷിലും കളിക്കാനാവില്ലെന്ന സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഷെയിന്‍ വാട്സണ്‍ ഇരുവരെയും ബിഗ് ബാഷില്‍ പങ്കെടുപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിലെ ലീഗുകളില്‍ താരങ്ങളെ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതിനു പകരം ഇവരെ ബിഗ് ബാഷില്‍ ആണ് ഉള്‍പ്പെടുത്തേണ്ടതെന്നാണ് അന്ന് വാട്സണ്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഈ സാധ്യതകളാണ് ബിഗ് ബാഷ് തലവന്റെ പ്രസ്താവനയോടെ അവസാനിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വ്യവസ്ഥകളും ശിക്ഷ നടപടികളും ഇരു താരങ്ങളും അംഗീകരിച്ചവയാണ്. അതിനാല്‍ ഇരുവരുടെയും ബിഗ് ബാഷ് പങ്കാളിത്തം അടഞ്ഞ അധ്യായമാണെന്നും കിം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement