സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കൈല്‍ ജാര്‍വിസും ബ്രണ്ടന്‍ ടെയിലറും ഏകദിന ടീമിലും

കോല്‍പക് കരാര്‍ പ്രകാരം സിംബാബ്‍വേ ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനെത്തിയ കൈല്‍ ജാര്‍വിസും ബ്രണ്ടന്‍ ടെയിലറും സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ട് അധികം നാളായിട്ടില്ല. ഇരുവരും സിംബാബ്‍വേയുടെ ടെസ്റ്റ് ടീമില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. അതു പോലെ ഇപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലേക്കും താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. 15 അംഗ സ്ക്വാഡില്‍ ബ്രണ്ടന്‍ മാവുത, റയാന്‍ മറേ എന്നീ യുവ താരങ്ങള്‍ക്കും ആദ്യമായി ഇടം ലഭിച്ചിട്ടുണ്ട്.

സ്ക്വാഡ്: ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളമണ്‍ മീര്‍, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സിക്കന്ദര്‍ റാസ, പീറ്റര്‍ മൂര്‍, മാല്‍ക്കം വാളര്‍, ഗ്രെയിം ക്രെമര്‍, റയാന്‍ മറേ, ടെണ്ടായി ചിസോരോ, ബ്രണ്ടന്‍ മാവുത, ബ്ലെസ്സിംഗ് മസുര്‍ബാനി, ക്രിസ്റ്റഫര്‍ പോഫു, ടെണ്ടായി ചതാര, കൈല്‍ ജാര്‍വിസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിഡ്നിയിലും ഓസ്ട്രേലിയന്‍ വിജയം, ജയം ഇന്നിംഗ്സിനും 123 റണ്‍സിനും
Next articleത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമായി, മുഹമ്മദ് മിഥുന്‍ മടങ്ങി വരുന്നു