ഏകദിനങ്ങള്‍ ക്ലച്ച് പിടിച്ചില്ല!!! ടി20 ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‍വേ

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ കനത്ത തിരിച്ചടിയേറ്റ സിംബാബ്‍വേ തങ്ങളുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണിംഗിൽ യുവതാരം ടാഡിവാനാഷേ മരുമാനിയെ തിരികെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. താരം സെപ്റ്റംബര്‍ 2021ൽ സ്കോട്ലാണ്ടിനെതിരെ ആണ് അവസാനമായി ടി20 കളിച്ചത്.

ഏകദിന പരമ്പരയിൽ 0-3 എന്ന സ്കോറിനായിരുന്നു സിംബാബ്‍വേയുടെ തോല്‍വി.

സ്ക്വാഡ്: Ervine Craig (captain), Burl Ryan, Chakabva Regis, Chatara Tendai, Jongwe Luke, Kaia Innocent, Madande Clive, Madhevere Wessly, Marumani Tadiwanashe, Muzarabani Blessing, Myers Dion, Ndlovu Ainsley, Raza Sikandar, Shumba Milton, Tiripano Donald