ലങ്ക പ്രീമിയര്‍ ലീഗിന്റെ മൂന്നാം പതിപ്പ് ജൂലൈയിൽ ആരംഭിയ്ക്കും

Lankapremierleague2

ശ്രീലങ്കയുടെ ടി20 ടൂര്‍ണ്ണമെന്റായ ലങ്ക പ്രീമിയര്‍ ലീഗിന്റെ മൂന്നാമത്തെ പതിപ്പ് ജൂലൈ 31ന് ആരംഭിയ്ക്കുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 21ന് അവസാനിക്കും. കൊളംബോ, ഹമ്പന്‍ടോട്ട എന്നിവിടങ്ങളിലാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക.

ശ്രീലങ്കയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായതിനാൽ ഇത്തവണ ലീഗ് ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ഓസ്ട്രേലിയന്‍ പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചതോടെ ബോര്‍ഡ് ലങ്ക പ്രീമിയര്‍ ലീഗും നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

Previous articleഅവിശ്വസനീയം ‘ഷെഫ്’ കറി! ഫൈനൽസിലെ നാലാം മത്സരത്തിൽ സ്റ്റെഫ്‌ കറിയുടെ മികവിൽ വാരിയേർസിന് ജയം
Next articleഏകദിനങ്ങള്‍ ക്ലച്ച് പിടിച്ചില്ല!!! ടി20 ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‍വേ