സിംബാബ്‍വേ ഫോളോ ഓണ്‍ ഭീഷണിയില്‍, ചെറുത്ത്നില്പുമായി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

Afghanistan

അഫ്ഗാന്‍ സ്പിന്നര്‍മാര്‍ സിംബാബ്‍വേയെ രണ്ടാം സെഷനില്‍ തന്നെ ഓള്‍ഔട്ട് ആക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ചെറുത്ത് നില്പുമായി സിക്കന്ദര്‍ റാസ – റെഗിസ് ചകാബ്‍വ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 52 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേ 241/6 എന്ന നിലയില്‍ ആണ്. സിക്കന്ദര്‍ റാസ 43 റണ്‍സും റെഗിസ് ചകാബ്‍വ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

നാല് വിക്കറ്റാണ് അഫ്ഗാനിസ്ഥാന്‍ രണ്ടാം സെഷനില്‍ നേടിയത്. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 304 റണ്‍സ് ഇനിയും സിംബാബ്‍വേ നേടണം. തരിസായി മുസകാണ്ടയാണ്(41) സിംബാബ്‍വേയുടെ മറ്റൊരു പ്രധാന സ്കോറര്‍. സയ്യദ് ഷിര്‍സാദ്, അമീര്‍ ഹംസ, റഷീദ് ഖാന്‍ എന്നിവര്‍ അഫ്ഗാനിസ്ഥാന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

Previous articleമാർഷ്യലിനും പരിക്ക്, സ്ട്രൈക്കർമാർ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഇന്ത്യയുടെ വെല്ലുവിളി മഴ നിയമത്തിലൂടെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക, ശതകവുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച് ലിസെല്ലേ ലീ