ബംഗ്ലാദേശിനെതിരെ ടി20 വിജയം നേടി സിംബാബ്‍വേ

Zimbabwe

രണ്ടാം ടി20യിൽ 23 റൺസിന്റെ വിജയം നേടി സിംബാബ്‍വേ. 167 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 143 റൺസിന് ഒതുക്കിയാണ് സിംബാബ്‍വേ വിജയം പിടിച്ചെടുത്തത്. 13 പന്തിൽ 29 റൺസ് നേടിയ ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. അഫിഫ് ഹൊസൈന്‍ 24 റൺസും മുഹമ്മദ് സൈഫുദ്ദീന്‍ 19 റൺസും നേടി. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ, വെല്ലിംഗ്ടൺ മസകഡ്സ, ടെണ്ടായി ചടാര, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ വെസ്ലി മാധവേരെയുടെയും റയാന്‍ ബര്‍ളിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 166/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 57 പന്തിൽ 73 റൺസാണ് മാധവേരെ നേടിയത്. റയാന്‍ ബര്‍ള്‍ പുറത്താകാതെ 19 പന്തിൽ 34 റൺസ് നേടി. ഡിയോൺ മയേഴ്സ് 26 റൺസും നേടി. ബംഗ്ലാദേശ് ബൗളര്‍മാരിൽ ഷൊറിഫുള്‍ ഇ്സാലം മൂന്ന് വിക്കറ്റ് നേടി.

Previous articleഒളിമ്പിക്സിന് തുടക്കമായി, ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മന്‍പ്രീത് സിംഗും
Next articleമൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ, മൂന്ന് വീതം വിക്കറ്റുമായി പ്രവീൺ ജയവിക്രമയും അകില ധനന്‍ജയയും