കോവിഡ് ഉയരുന്നു, സിംബാബ്‍വേയിൽ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചു

Zimbabwe

ജൂൺ 13 മുതൽ സിംബാബ്‍വേയിൽ എല്ലാവിധ കായിക ഇനങ്ങളും നിര്‍ത്തുവാന്‍ തീരുമാനിച്ച് സിംബാബ്‍വേ സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷന്‍. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാലാണ് ഇത്. ഇതോടെ സിംബാബ്‍വേയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം സംശയത്തിലായിരിക്കുകയാണ്.

ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. രാജ്യത്ത് വിവിധ കായിക ഇനത്തിലെ മറ്റു മത്സരങ്ങള്‍ നിലവില്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്ന സ്ഥിതിയിലാണെന്നാണ് അറിയുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്ന വരെ തത്സ്ഥിതി തുടരുമെന്നാണ് അറിയിപ്പ്.

എന്നാൽ പരമ്പരയുമായി മുന്നോട്ട് പോകാനാകുമെന്നാണ് ഇരു ബോര്‍ഡുകളും കരുതുന്നതെന്നാണ് അവരുടെ ആദ്യ പ്രതികരണം.

Previous articleപാട്രിക് വാൻ കെറ്റ്സ് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനാകും
Next articleഅർജന്റീനയുമായി കിരീടം നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ലയണൽ മെസ്സി