യുഎഇ ടി20 മീഡിയ റൈറ്റ്സ് സ്വന്തമാക്കി സീ നെറ്റ്‍വര്‍ക്ക്

Sports Correspondent

വരാനിരിക്കുന്ന യുഎഇ ടി20 ലീഗിന്റെ മീഡിയ അവകാശങ്ങള്‍ എസ്സൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സീ നെറ്റ്‍വര്‍ക്കിന് നല്‍കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 10 വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങളാണ് കൂറ്റന്‍ തുകയ്ക്ക് ബോര്‍ഡ് വിറ്റത്. 120 മില്യൺ യുഎസ് ഡോളര്‍ നല്‍കിയാണ് സീ നെറ്റ്‍വര്‍ക്ക് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

സോണി സ്പോര്‍ട്സിലും മത്സരങ്ങള്‍ കാണിക്കുമെന്നാണ് കരാര്‍. സീയും സോണിയും തമ്മിലുള്ള മെര്‍ജര്‍ ഉടന്‍ സംഭവിക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഇതിനാൽ തന്നെ സോണി സ്പോര്‍ട്സ് ലേല നടപടികളിൽ പങ്കെടുത്തിരുന്നില്ല.

ബിസിസിഐയുടെ മുന്‍ സിഇഒ രാഹുല്‍ ജോഹ്രി ഇപ്പോള്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സൗത്ത് ഏഷ്യ ബിസിനസ്സ് വിഭാഗത്തിന്റെ പ്രസിഡന്റായി ചേര്‍ന്നിരുന്നു. അദ്ദേഹമാണ് ഈ ഡീല്‍ സാധ്യമാക്കിയതിന് കാരണമെന്നാണ് ലഭിയ്ക്കുന്ന വിവരം.