ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നാമത്തെ വേഗതയേറിയ ശതകവുമായി അഫ്ഗാന്‍ താരം

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാന്‍ താരം ഹസ്രത്തുള്ള സാസായി. 42 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ സാസായി ടി20യിലെ വേഗതയേറിയ ശതകത്തില്‍ മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. 35 പന്തില്‍ ബംഗ്ലാദേശിനെതിരെ ശതകം നേടിയ ഡേവിഡ് മില്ലറും ശ്രീലങ്കയ്ക്കെതിരെ 35 പന്തില്‍ നിന്ന് ശതകം നേടിയ രോഹിത് ശര്‍മ്മയുമാണ് വേഗതയേറിയ ശതകത്തിനു ഉടമകള്‍.

ഇരുവരും 2017ല്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

Previous articleസ്വര്‍ണ്ണവും പുതിയ ലോക റെക്കോര്‍ഡുമായി ഇന്ത്യയുടെ അപൂര്‍വി ചന്ദേല
Next articleടോട്ടൻഹാമിന്‌ ബേൺലിയുടെ വക ഷോക്ക്