ജാതി പരാമര്‍ശം, യുവരാജ് സിംഗ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

Yuvrajsingh

ജൂൺ 2020ലെ രോഹിത് ശര്‍മ്മയുമായുള്ള തന്റെ ലൈവ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലെ ജാതീയമായ പരാമര്‍ശത്തിന് യുവരാജ് സിംഗ് അറസ്റ്റിൽ. യൂസുവേന്ദ്ര ചഹാലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് സംസാരിക്കുമ്പോളാണ് യുവരാജിൽ നിന്ന് ഈ പരാമര്‍ശം വന്നത്. യുവരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തിനെ ജാമ്യത്തിൽ വിടുകയായിരുന്നു.

ഹരിയാനയിലെ ഹന്‍സിയിൽ ഒരു ദളിത് ആക്ടിവിസ്റ്റ് നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ യുവരാജ് സിംഗ് ഹിസാറിൽ വന്ന് കീഴടങ്ങുകയായിരുന്നു.

രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു താരത്തിനെ അറസ്റ്റ് ചെയ്തത്.

Previous articleറോമ യുവതാരം സാനിയോളോക്ക് വീണ്ടും പരിക്ക്
Next articleറോബി ബ്രാഡി ഇനി ബ്ബൗണ്മതിൽ