റോമ യുവതാരം സാനിയോളോക്ക് വീണ്ടും പരിക്ക്

Img 20211018 135802

റോമ ഫോർവേഡ് സാനിയോലോയ്ക്ക് വീണ്ടും പരിക്ക്. താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റതായി റോമയുടെ മെഡിക്കൽ ടീം അറിയിച്ചു. ഇന്നലെ യുവന്റസിന് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ പരിക്കേറ്റ സാനിയോളോ കളം വിടേണ്ടി വന്നിരുന്നു. 26ആം മിനുട്ടിൽ ആണ് താരത്തെ മാറ്റി റോമ എൽ ഷാരാവിയെ കളത്തിൽ ഇറക്കിയത്. ഇന്ന് കൂടുത പരിശോധന നടത്തിയ ശേഷം മാത്രമെ താരത്തെ കോൺഫറൻസ് ലീഗിൽ കളിപ്പിക്കേണ്ടതുണ്ടോ എന്ന് റോമ തീരുമാനിക്കു. അവസാന രണ്ടു സീസണും മുട്ടിനേറ്റ ഗുരുതര പരിക്ക് കാരണം നഷ്ടപ്പെട്ട ആളാണ് സനിയോളോ. താരത്തിന് വീണ്ടും മുട്ടിന് പരിക്കേറ്റത് ഫുട്ബോൾ പ്രേമികൾക്ക് ആശങ്ക നൽകുന്നുണ്ട്.

Previous articleപ്രീമിയർ ലീഗിൽ ആഴ്‌സണൽ ഇന്നു പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിന് എതിരെ
Next articleജാതി പരാമര്‍ശം, യുവരാജ് സിംഗ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു