പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തനിക്ക് വലിയ തുക നൽകാനുണ്ടെന്ന ആരോപണവുമായി യൂനിസ് ഖാൻ

- Advertisement -

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തനിക്ക് വലിയ തുക താരാനുണ്ടെന്ന ആരോപണവുമായി മുൻ താരം യൂനിസ് ഖാൻ. ഏകദേശം 6 കോടിയോളം രൂപ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തനിക്ക് താരനുണ്ടെന്നാണ് താരം പറഞ്ഞത്. എന്നാൽ തനിക്ക് അത് ഒരു പ്രശ്നം അല്ലെന്നും താൻ അത് ഒരിക്കലും ബോർഡിനോട് ചോദിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

ഇതെല്ലം ദൈവത്തിന്റെ വിധിയാണെന്നും ഒരിക്കലും പണത്തിന് പിറകെ പോവരുതെന്നും താൻ ഒരിക്കലും പണത്തിന് പിറകെ പോയിട്ടില്ലെന്നും യൂനിസ് ഖാൻ പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കാൻ താൻ ഇപ്പോഴും തയ്യാറാണെന്നും താൻ 18 വർഷത്തോളം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ സേവിച്ചിട്ടുണ്ടെന്നും യൂനിസ് ഖാൻ പറഞ്ഞു. യൂനിസ് ഖാന്റെ ക്യാപ്റ്റൻസിയിലാണ് 2009ൽ പാകിസ്ഥാൻ ഐ.സി.സി ടി20 ലോകകപ്പ് കിരീടം നേടിയത്. 2017ലാണ് യൂനിസ് ഖാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്.

Advertisement