ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ, ഇനി രണ്ടു മത്സരങ്ങളും ജയിച്ചാൽ മാത്രം ഇംഗ്ലണ്ടിന് ഫൈനൽ, ഇന്ത്യക്ക് പ്രതീക്ഷ

20210216 135216

രണ്ടാം ടെസ്റ്റ് ഇന്ത്യ വിജയിച്ച് പരമ്പര 1-1 എന്നായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താം എന്ന ഇംഗ്ലണ്ടിന്റെ സാധ്യതകൾ മങ്ങി. ഇനി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും വിജയിച്ചാൽ മാത്രമെ ഇംഗ്ലണ്ടിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താൻ സാധിക്കുകയുള്ളൂ. ഇന്ത്യക്ക് ഈ പരമ്പര ഏതു രീതിയിൽ സ്വന്തമാക്കിയാലും ഫൈനലിലെത്തുകയും ചെയ്യാം. ന്യൂസിലൻഡ് നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരാണ് ഇപ്പോൾ ഫൈനൽ പ്രതീക്ഷയിൽ ഉള്ള ടീമുകൾ.

ഈ പരമ്പര 2-1നോ, 3-1നോ സ്വന്തമാക്കിയാൽ ഇന്ത്യക്ക് ഫൈനൽ യോഗ്യത ലഭിക്കും. പരമ്പര സമനിലയിൽ ആയാലും ഇന്ത്യ പരാജയപ്പെട്ടാലും ഇന്ത്യക്ക് ഫൈനലിൽ എത്താൻ ആവില്ല. പരമ്പര 3-1ന് സ്വന്തമാക്കിയാൽ മാത്രമെ ഇംഗ്ലണ്ടിന് ഫൈനൽ എത്താൻ ആവുകയുള്ളൂ. ഇംഗ്ലണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയാലും അല്ലായെങ്കിൽ ഈ പരമ്പര സമനിലയിൽ ആയാലും ഓസ്ട്രേലിയ ആകും ന്യൂസിലൻഡിനെ ഫൈനലിൽ നേരിടുക.

India can qualify if…
🇮🇳 2-1
🇮🇳 3-1

England qualify if…
🏴󠁧󠁢󠁥󠁮󠁧󠁿 3-1

Australia qualify if…
🏴󠁧󠁢󠁥󠁮󠁧󠁿 2-1
🤝 1-1
🤝 2-2

Previous articleഇത് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം
Next articleഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക