ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിംഗ് കണ്ടീഷനുകൾ പുറത്ത് വിട്ടു

Indnz
- Advertisement -

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിംഗ് കണ്ടീഷനുകൾ ഐസിസി പുറത്ത് വിട്ടു. മത്സരം സമനിലയോ ടൈയോ ആകുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്നാണ് ഐസിസി അറിയിച്ചത്. ഇത് നേരത്തെ തന്നെ ലഭിച്ച വിവരമാണെങ്കിലും ഐസിസിയുടെ ഔദ്യോഗിക സ്ഥിരീകരണം എത്തുകയായിരുന്നു.

ടെസ്റ്റിന്റെ സാധാരണ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ സമയം നഷ്ടമാകുകയാണെങ്കിൽ അത് അഡ്ജസ്റ്റ് ചെയ്യുവാനായി റിസർവ് ദിവസവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 18ന് സൌത്താംപ്ടണിൽ ആണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റഅ ചാമ്പ്യൻഷിപ്പ് ഫൈനൽ. ജൂൺ 22 വരെയാണ് ടെസ്റ്റെങ്കിലും 23ന് റിസർവ് ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ദിവസത്തിൽ പോസിറ്റീവ് ഫലം ലഭിയ്ക്കുന്നില്ലെങ്കിൽ പിന്നീട് അധിക ദിവസം ഉപയോഗിക്കുകയില്ല. മത്സരം സമനിലയായി പരിഗണിക്കുമെന്നും ഐസിസി അറിയിച്ചു.

Advertisement