“ഇത് തന്റെ ഏറ്റവും നിർഭാഗ്യകരമായ സീസൺ”

Timo Werner Chelsea
- Advertisement -

ഈ സീസൺ തന്റെ ഏറ്റവും നിർഭാഗ്യകരമായ സീസൺ ആണ് എന്ന് ചെൽസി ഫോർവേഡ് തിമോ വെർണർ. ലൈപ്സിഗിൽ നിന്ന് വലിയ പ്രതീക്ഷയുമായി എത്തിയ വെർണറിന് സീസണിൽ ആകെ 12 ഗോളുകൾ മാത്രമെ നേടാൻ ആയിരുന്നുള്ളൂ‌. എന്നാൽ തനിക്ക് 27 ഗോൾ സംഭാവനകൾ ഉണ്ട് എന്നും അതുകൊണ്ട് തന്നെ ഈ സീസൺ അത്ര മോശമാണെന്ന് പറയാൻ ആകില്ല എന്നും വെർണർ പറഞ്ഞു.

12 ഗോൾ കൂടാതെ 15 അസിസ്റ്റും ഈ സീസണിൽ വെർണറിന് ഉണ്ടായിരുന്നു. അവസരങ്ങൾ ഏറെ ലഭിച്ചിട്ടും പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തത് ആണ് വെർണറിന് വലിയ വിനയായത്‌. ടീമിൽ ഏറ്റവും കൂടുതൽ ഗോൾ കോണ്ട്രിബ്യൂഷൻ തനിക്കാണെന്നും അതുകൊണ്ട് താൻ വളരെ മോശമാണെന്ന് പറയാൻ ആകില്ല എന്നും വെർണർ പറഞ്ഞു. വെർണറിന് പ്രീമിയർ ലീഗിൽ ആകെ ആറ് ഗോളുകളെ ഇത്തവണ നേടാൻ ആയിരുന്നുള്ളൂ.

Advertisement