ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി രവിചന്ദ്രന്‍ അശ്വിന്‍

Ashwin

ന്യൂസിലാണ്ടിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി രവിചന്ദ്രന്‍ അശ്വിന്‍. പാറ്റ് കമ്മിന്‍സ് നേടിയ 70 വിക്കറ്റുകളെ താരം ഇന്ന് നേടിയ രണ്ട് വിക്കറ്റുകള്‍ വഴി രവിചന്ദ്രന്‍ അശ്വിന്‍ മറികടക്കുകയായിരുന്നു. അശ്വിന്‍ ആദ്യ ഇന്നിംഗ്സിൽ 2 വിക്കറ്റ് നേടിയിരുന്നു.

139 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ട് 20 ഓവര്‍ പിന്നിടുമ്പോള്‍ 46/2 എന്ന നിലയിലാണ്. 19 റൺസാണ് ഡെവൺ കോൺവേ നേടിയത്.