ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാന്‍ നാലായിരം കാണികള്‍ക്ക് അനുമതി

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കാണികളെ അനുവദിക്കുവാന്‍ തീരുമാനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് 4000 കാണികളെ മത്സരം കാണുവാന്‍ അനുവദിക്കുവാനാണ് ഇപ്പോള്‍ തീരുമാനം. ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്ന വേദിയായ സൗത്താംപ്ടണില്‍ നടക്കുന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഹാംഷയര്‍ ലെസ്റ്റര്‍ മത്സരത്തിന് 1500 കാണികളെ അനുവദിച്ചിരുന്നു.

2019 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് കാണികളെ അനുവദിക്കുന്നത്. നാളെ ആരംഭിയ്ക്കുന്ന മറ്റു കൗണ്ടി മത്സരങ്ങള്‍ക്കും കാണികളെ അനുവദിക്കുവാനാണ് തീരുമാനമെന്നാണ് അറിയുന്നത്. 2000 ടിക്കറ്റുകള്‍ ഐസിസി തങ്ങളുടെ സ്പോണ്‍സര്‍മാര്‍ക്കും മറ്റുമായി നല്‍കുമെന്നം ബാക്കി 2000 ടിക്കറ്റുകളാകും പൊതുജനങ്ങള്‍ക്കായി നല്‍കുകയെന്നുമാണ് അറിയുന്നത്.

ഇപ്പോള്‍ തന്നെ ഇരട്ടിയിലധികം അപേക്ഷകര്‍ വന്നിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.