ബെസ്റ്റ് ഓഫ് 3 ഫൈനലായിരുന്നു ഉചിതം – രവി ശാസ്ത്രി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബെസ്റ്റ് ഓഫ് ത്രി രീതിയിലായിരുന്നു ഏറ്റവും നല്ലതെന്ന് പറ‍ഞ്ഞ് ഇന്ത്യൻ മുഖ്യ കോച്ച് രവി ശാസ്ത്രി. എന്നാൽ അത്തരം ഒരു ഫൈനൽ സാധ്യമല്ലെന്ന് തനിക്കും അറിയാമെന്ന് രവി ശാസ്ത്രി പറ‍ഞ്ഞു. രണ്ട് വര്‍ഷം വിവിധ പരമ്പരകൾ കളിച്ചെത്തുന്ന ടീമുകൾ ഷൂട്ടൗട്ട് പോലെ ഫൈനലിൽ ഏറ്റുമുട്ടുന്നത് ഒരു നീതിയല്ല എന്ന് തനിക്ക് തോന്നുന്നതായി രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഭാവിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരുകയാണെങ്കിൽ എഫ്ടിപിയുയ‍ര്‍ത്തുന്ന സാങ്കേതിക തടസ്സം മാറ്റി നി‍ര്‍ത്തിയാൽ ഫൈനൽ ബെസ്റ്റ് ഓഫ് ത്രി ആകുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം എന്ന് രവി ശാസ്ത്രി പറഞ്ഞു.