ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേൾഡ് XI – ഏഷ്യൻ XI മത്സരം

- Advertisement -

അഹമ്മദാബാദിൽ പണികഴിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വേൾഡ് ഇലവൻ – ഏഷ്യൻ ഇലവൻ മത്സരം സംഘടിപ്പിക്കാൻ ബി.സി.സി.ഐ. 700 കോടി മുടക്കി പണികഴിപ്പിക്കുന്ന അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം അടുത്ത മാർച്ചിൽ പണി തീർന്ന് ഉദ്ഘാടനം ചെയ്യപെടുമെന്നാണ് കരുതുന്നത്. 2017 ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങിയത്.

ഒരു ലക്ഷത്തിൽ അധികം കാണികളെ ഉൾകൊള്ളാൻ കഴിയുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനേക്കാൾ കാണികളെ ഉൾകൊള്ളാൻ കഴിയും. മത്സരത്തിന് ഐ.സി.സിയുടെ അംഗീകാരം ലഭിക്കാൻ വേണ്ടി ശ്രമം തുടങ്ങുമെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്

Advertisement