ഒരു വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് വിലക്കിനു ശേഷം ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഓസ്ട്രേലിയ ടീമിലേക്ക്. ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിലാണ് താരങ്ങളെ ഉള്‍പ്പെടുത്തിയത്. അതേ സമയം മികച്ച ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും പേസ് ബൗളര്‍ ജോഷ് ഹാസല്‍വുഡിനും ടീമില്‍ ഇടം ലഭിച്ചില്ല. ഡേവിഡ് വാര്‍ണര്‍ ഐപിഎലില്‍ മികച്ച ഫോമിലാണെങ്കിലും സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് ഫോം കണ്ടെത്തുവാന്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് ഐപിഎലില്‍ കാണുവാനായത്.
ഒരു ശതകവും മൂന്ന് അര്‍ദ്ധ ശതകങ്ങളുമാണ് കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ നേടിയിട്ടുണ്ടെങ്കിലും ഹാന്‍ഡ്സ്കോമ്പിനു സ്മിത്തിന്റെ വരവോടെ തന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. 15 അംഗ സംഘത്തെ ആരോണ്‍ ഫിഞ്ച് നയിക്കും.
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജൈ റിച്ചാര്ഡ്സണ്, നഥാന്‍ ലയണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ആഡം സംപ, മിച്ചല്‍ സ്റ്റാര്‍ക്ക്