ഇന്ത്യ അവസാന 9 വർഷങ്ങളിൽ ഒരു ഐ സി സി ടൂർണമെന്റും വിജയിച്ചില്ല എന്നത് ടീമിന് വലിയ നിരാശ നൽകുന്നു എന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ആകും ഓസ്ട്രേലിയയിൽ ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.
“ഐസിസി ടൂർണമെന്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് ഞങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. 9 വർഷമായി ഒരു ഐസിസി ട്രോഫി നേടിയിട്ടില്ല, അതിൽ ഞങ്ങൾ തീർച്ചയായും അൽപ്പം നിരാശരാണ്, ഈ ടൂർണമെന്റ് ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഞങ്ങൾക്ക് അവസരം നൽകുന്നു. ഞങ്ങൾ ഒരു സമയം ഒരു മത്സരം എന്ന രീതിയിൽ മുന്നേറി ലക്ഷ്യത്തിൽ എത്തും,” ശർമ്മ വിശദീകരിച്ചു.
ഞങ്ങൾക്ക് നല്ല പ്രകടങ്ങൾ കാഴ്ച വെക്കാൻ സമീപ കാലത്ത് ആയിട്ടുണ്ട്, ഒരുപാട് കാര്യങ്ങൾ മാറ്റാൻ ഞങ്ങൾക്ക് ആയി, എന്താണ് തെറ്റ് സംഭവിച്ചതെന്ന് പഠിക്കാനും പരിഹരിക്കാനും ആണ് ഞങ്ങൾ ആഗ്രഹിച്ചത്. അവയിൽ ചിലത് ശരിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, ഇപ്പോൾ ഞങ്ങൾ നല്ല നിലയിലാണ്,” 2021 ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ പ്രകടനങ്ങളെ കുറിച്ച് ശർമ്മ പറഞ്ഞു. നാളെ പാകിസ്താന് എതിരെ ആണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.