ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോഹ്ലി ആണ് എന്നും ഒരു ലോകകപ്പ് കൂടെ കോഹ്ലി അർഹിക്കുന്നുണ്ട് എന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. 2011-ൽ ഏകദിന ലോകകപ്പ് നേടിയ ശേഷം ഒരു ലോകകിരീടത്തിലേക്ക് എത്താൻ ഇന്ത്യക്കോ കോഹ്ലിക്കോ ആയിട്ടില്ല.
“ഈ കാലഘട്ടത്തിലെ എല്ലാ റെക്കോർഡുകളും കോഹ്ലി തീർച്ചയായും തകർത്തിട്ടുണ്ട്, ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ ആണ് അവൻ, എല്ലാ ഫോർമാറ്റുകളിലും. ഒരു ലോകകപ്പ് മെഡൽ ആവശ്യമുള്ള ഒരാളാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ഒരു ലോകകപ്പ് മെഡൽ ഉണ്ട്. എന്നാൽ അതിൽ അദ്ദേഹം തൃപ്തനല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ തീർച്ചയായും ഒരു മെഡൽ കൂടെ അർഹിക്കുമെന്ന് ഞാൻ കരുതുന്നു.” യുവരാജ് പറഞ്ഞു.
“അദ്ദേഹം തൻ്റെ കളി നന്നായി മനസ്സിലാക്കുന്നുവെന്ന് ഞാൻ കരുതുന്നു, അവസാനം വരെ താൻ അവിടെയുണ്ടെങ്കിൽ, ഇന്ത്യക്ക് വേണ്ടി കളി ജയിക്കാൻ തനിക്ക് ആകും എന്ന് അവനറിയാം, ചില വലിയ അവസരങ്ങളിൽ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയാം, ഏത് ബൗളർമാരെ ആക്രമിക്കണം, ഏത് ബൗളർമാരെ സിംഗിൾസ് എടുക്കണം, എപ്പോൾ വീണ്ടും ആക്രമിക്കണം, സമ്മർദം കൈകാര്യം ചെയ്യണം, എപ്പോൾ തൻ്റെ കളി മാറ്റണമെന്ന് അറിയാം.” യുവരാജ് പറഞ്ഞു.